day
തിരുവല്ലയിൽ നടന്ന റെഡ്ക്രോസ് ദിനാചരണം വെൺപാല കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.പി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: റെഡ്ക്രോസ് തിരുവല്ല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റെഡ്ക്രോസ് ദിനം ആചരിച്ചു. രാവിലെ റെഡ്ക്രോസ് പേട്രൺ സി.വി.ജോൺ പതാക ഉയർത്തി തുടർന്ന് നടന്ന സമ്മേളനം വെൺപാല കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.പി വിജയൻ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് സെക്രട്ടറി എം.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സി.കുരുവിള, ഡോ.പി.എൻ. ശശിധരൻ, രാജു തെങ്ങേലി, ബെറ്റി ജോൺസൺ, ജ്യോതിലക്ഷ്മി, കെ.ജെ.അബ്ദുൽ ഖാദർ, ഗ്രെസ് കോശി, കെ.ഓ തോമസ്, കെ.കെ.കൃഷ്ണൻകുട്ടി, കെ.ജി.രാജശേഖരപ്പണിക്കർ, കെ.വിജയകുമാർ, സി.പി.ശോഭ, മത്തായി തോമസ് എന്നിവർ പ്രസംഗിച്ചു.