pream-raj
പ്രേംരാജ്

ചെങ്ങന്നൂർ: അജ്ഞാത വാഹനമിടിച്ച് ഹരിപ്പാട് വാട്ടർ അതോറിട്ടിയിലെ താത്കാലിക ജീവനക്കാരനായ യുവാവ് മരിച്ചു. പാണ്ടനാട്, പ്രയാർ, തെക്കേപട്ടിലേത്ത് പ്രേം നിവാസിൽ പരേതനായ രാജേന്ദ്രന്റെ മകൻ പ്രേംരാജ് (30) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. കഴിഞ്ഞ ദിവസം രാത്രി 8ന് ഹരിപ്പാട് പളളിപ്പാട് ആഞ്ഞിലിമൂട്ടിലാണ് അപകടം. ജോലിക്കായി ബൈക്കിൽ പോകുകയായിരുന്നു പ്രേംരാജ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹരിപ്പാട് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പ്രസന്നകുമാരി.