aparna-hotel-owner

തിരുവല്ല: കളഞ്ഞുകിട്ടിയ 90,000 രൂപ പൊലീസിൽ ഏൽപ്പിച്ച് ഹോട്ടൽ ഉടമ മാതൃകയായി. മുത്തൂർ അപർണ ഹോട്ടൽ ഉടമ പായിപ്പാട് നാലുകോടി കുളങ്ങര വീട്ടിൽ കെ.പി.മോഹനനാണ് പണം കിട്ടിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഹോട്ടലിനു സമീപം റോഡിലാണ് പണം കണ്ടത്. ആരെങ്കിലും അന്വേഷിച്ച് വരുമെന്ന് കരുതി കാത്തിരുന്നു. രാത്രി ആയിട്ടും ആരും എത്തിയില്ല. തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി തുക എസ്.ഐ.രാജേഷ് കുമാറിനെ ഏൽപ്പിച്ചു.