പള്ളിക്കൽ: പള്ളിക്കൽ മാതൃകാ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നു. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ താഴത്തെ നില വില്ലേജ് ഓഫീസായും മുകളിൽ ജീവനക്കാർക്കുള്ള രണ്ട് ക്വാട്ടേഴ്സുമാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും വൈദ്യുതീകരണ പണികൾക്ക് അനുമതി വൈകിയതാണ് ഉദ്ഘാടനം നീണ്ട് പോകാൻ ഇടയാക്കിയത്. റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച 56 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. റിക്കാഡ് റൂം, വില്ലേജ് ഓഫീസറുടെ മുറി, കമ്പ്യൂട്ടർ റൂം, വി ല്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.