പത്തനംതിട്ട : സംസ്ഥാനമെമ്പാടും ഈ മാസം 12 വരെ മഴക്കാല പൂർവ ശുചീകരണം നടത്തുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരള എൻ.ജി.ഒ. യൂണിയനും ഏറ്റെടുത്തു. ജില്ലയിലെ ഏഴ് ഏരിയ കമ്മിറ്റികളും വിവിധകേന്ദങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ കടമ്മനിട്ട പി.എച്ച്.സി യിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ.ജി. ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.സുഗതൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ആദർശ്കുമാര്, വി.പ്രദീപ്, വി. ഷാജു, ബി. ശ്രീകുമാര്, വി.പി.തനുജ, എന്നിവര് സംസാരിച്ചു.