sports-1

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ സ്‌പോർട്സ് കൗൺസിൽ ഏർപ്പെടുത്തുന്ന ഓപ്പറേഷൻ പത്തനംതിട്ട ​ കായികപരിശീലനം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സി.എൻ.രജേഷ്, സെക്രട്ടറി സി.പി.സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.പ്രസന്നകുമാർ, ഡോ.റെജിനോൾഡ് വർഗ്ഗീസ്, തോമസ് മാത്യു, കായികാദ്ധ്യാപകരായ എബ്രഹാം.കെ.ജോസഫ്, ബാലു ഭാസ്‌കർ, സിമി മറിയം എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ സ്‌കൂൾ കായിക മത്സരങ്ങളിൽ ജില്ലയിൽ നിന്ന് സ്റ്റേറ്റ് ​ സോണൽ നാഷണൽ മത്സരങ്ങളിൽ 8​ാം സ്ഥാനം വരെ നേടിയുട്ടുള്ളതും അവധിക്കാല കായിക പരിശീലനത്തിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തിട്ടുള്ളതുമായ കായിക താരങ്ങൾക്ക് അഡ്വാൻസ്ഡ് കോച്ചിംഗാണ് ഇതിലൂടെ നൽകുന്നത്. രാവിലെ 7 മുതൽ 8.30 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയുമാണ് പരിശീലനം. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രത്യേകം അനുവദിച്ച പരിശീലകൻ ജഗദ്ദീഷ് കൃഷ്ണ പരിശീലനത്തിന് നേതൃത്വം നൽകുന്നു.