veedu
വെള്ളപ്പൊക്കത്തെതുടർന്ന് വശങ്ങൾ ഇടിഞ്ഞുപോയ ഇടയാറന്മുള ചെല്ലിമലയിൽ വിജയകൃഷ്ണന്റെ വീട് വേനൽ മഴയിൽ വീണ്ടും ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ.

കോഴഞ്ചേരി അപകട ഭീഷണിയിലായ വീട്ടിൽ പേടിയോടെ കഴിയുകയാണ് ഇടയാറന്മുള ചെല്ലിമലയിൽ വിജയകൃഷ്ണനും മക്കളും.. കഴിഞ്ഞ പ്രളയത്തിൽ വീടിന് സമീപമുള്ള കോഴിത്തോടിന്റെ തിട്ട ഇടിഞ്ഞിരുന്നു.. ഇപ്പോഴത്തെ വേനൽ മഴയിൽ വീണ്ടും തിട്ട ഇടിഞ്ഞു.. വീടിന്റെ അടിത്തറ ഇപ്പോൾ ഇടിഞ്ഞ ഭാഗത്താണ്..
നാലര സെന്റിലാണ് വീട്.. ഒന്നര വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് സഞ്ചാര സ്വാതന്ത്ര്യമില്ലാതെ ചികിത്സയിൽ കഴിയുകയാണ് വിജയകൃഷ്ണൻ. 13 ഉം, നാലും വയസുള്ള മക്കളാണ് കൂടെ. പരസഹായത്താലാണ് കഴിയുന്നത്..
തോടിന്റെ തിട്ട കെട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ഗവൺമെന്റിനും നേരത്തെ അപേക്ഷ നൽകിയിരുന്നു.. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ തോടിന്റെ വശം കെട്ടുന്നതിന് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് എടുത്തു. പക്ഷേ തുടർ നടപടി ഉണ്ടായില്ല. മഴക്കാലമായാൽ വീട് കൂടുതൽ അപകടത്തിലാകും..