sob-sanual
എം. വി.സാമുവൽ

കുളനട: കാലംചെയ്ത സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവയുടെ പിതൃ സഹോദരപുത്രനും മാർത്താണ്ഡം മുക്കുംപാല ബഥനി എസ്റ്റേറ്റിൽ സൂപ്രണ്ടുമായിരുന്ന ഉള്ളന്നൂർ പകലോമറ്റം മലഞ്ചരുവിൽ എം. വി.സാമുവൽ (87) നിര്യാതനായി. സംസ്‌കാരം നാളെ പകൽ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ​ മാരൂർ പ്ലാംപറമ്പിൽ, പി.എ. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, എം.എസ്.സി. ഹൈസ്‌കൂൾ, സൂര്യകോട്.) മക്കൾ ​ സുജ .എസ് മലഞ്ചരുവിൽ (പൊഫസർ., സെന്റ് ജോൺസ് കോളേജ്, അഞ്ചൽ), സജി എസ്. മലഞ്ചരുവിൽ (സീനിയർ ബ്രാഞ്ച് ഹെഡ്, മിനി മുത്തൂറ്റ് നിധി , കുടശനാട്), സുമ .എസ്, മലഞ്ചരുവിൽ (അദ്ധ്യാപിക, പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂൾ, കറ്റാനം.). മരുമക്കൾ ​ എം.ജെ.റോയ് (ഇൻകംടാക്സ് ഓഫീസർ, തിരുവല്ല). ബിന്ദു വർഗീസ് (അദ്ധ്യാപിക, എം.എം.എ.ആർ, സ്‌കൂൾ, ചെങ്ങന്നൂർ), എബ്രഹാം വി. മാത്യു (ദുബായ്)