ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി സ്‌കൂളിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് മഞ്ചാടിക്കൂട്ടം നടത്തി. ചെങ്ങന്നൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. വി.സുരേഷ്, ഇ.വി ശ്രുതി എന്നിവർ സംസാരിച്ചു. ചിത്രരചന, വള്ളപ്പാട്ട്, നാടൻപാട്ട്, പേപ്പർ ക്രാഫ്റ്റ് എന്നിവയിൽ പരിശീലനം സിദ്ധിച്ച അദ്ധ്യാപകർ നേതൃത്വം കൊടുത്ത ശില്പശാലകൾ നടത്തി.രണ്ടാം ദിവസം ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി , പാണ്ഡവൻപാറ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു.