dream
യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സ്വപ്‌ന ഭവനം പദ്ധതിയിലെ വീടിന്റെ താക്കോൽ ദാനം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു

തിരുവല്ല: യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സ്വപ്‌ന ഭവനം പദ്ധതിയിൽ പത്താമത്തെ വീടിന്റെ താക്കോൽ ദാനവും കൂദാശയും നടത്തി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് താക്കോൽ ദാനം നിർവഹിച്ചു. ഫാ. റോജൻ പേരകത്ത്, വിൽസൺ ഫിലിപ്പ് കോർ എപ്പിസ്‌ക്കോപ്പ്, നഗരസഭ കൗൺസിലർ ആർ. ജയകുമാർ, ബാബു തിരുവല്ല, സുരേഷ്, ജെയിംസ് വഞ്ചിപാലം, ജിബിൻ തോമസ് എന്നിവർ പങ്കെടുത്തു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ പത്താം സ്ഥാനാരോഹണത്തോടനുബന്ധിച്ചുളള പദ്ധതിയാണിത്.