1
വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ചത്ത മയിൽ

ചിറ്റാർ: വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് മയിൽ ചത്തു. വയ്യാറ്റുപുഴയ്ക്ക് സമീപം പുലയൻപാറ റോഡിലാണ് മയിലിനെ ചത്ത നിലയിൽ കണ്ടത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പുലയൻപാറയിലും സമീപ പ്രദേശങ്ങളിലും അടുത്ത സമയത്തായി ധാരാളം മയിലുകളെകണ്ടു വരുന്നുണ്ട്.ഉയർന്നുപറന്ന മയിൽ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് ഷോക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിറ്റാർ സ്‌​റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തി മയിലിന്റെ ജഡം സ്‌​റ്റേഷനിൽ എത്തിച്ചു. ചിറ്റാർ വെറ്റർനറി ഡോക്ടർ രാഹുൽ നായർ പോസ്റ്റ്‌മോർട്ടം ചെയ്തതിനെതുടർന്ന് സ്റ്റേഷൻ വളപ്പിൽ സംസ്‌കരിച്ചു.