liju
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

കൊടുമൺ :ഏഴാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുമൺ ചിരണിക്കൽ ചന്ദാലയത്തിൽ ലിജുചന്ദ്രൻ (30) ആണ് അറസ്റ്റിലായത്. അടൂർ ഡിവൈ.എസ്.പി കെ.എ തോമസിന് ലഭിച്ച പരാതിയെ തുടർന്ന് കൊടുമൺ പൊലീസ് മെഴുവേലിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്. കഴിഞ്ഞ ഒൻപതിനാണ് ഇയാൾ അയൽവാസിയായ വിദ്യാർത്ഥിനിയോട് ലൈഗിക അതിക്രമം കാണിച്ചത്. മുമ്പും സമാനമായ സംഭവത്തിൽ ഇയാക്കെതിരെ കേസെടുത്തിരുന്നു.