കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യം പൂജ നടന്നു. നൂറും പാലും മഞ്ഞൾ നീരാട്ടും പാൽപായസം നേദ്യവും നടത്തി. നാഗത്തറയിൽ അടുക്കാചരങ്ങൾ സമർപ്പിച്ചു. വഴിപാട് നാളുകാരുടെ പേരുകൾ ചൊല്ലി വിളിച്ച് ദോഷങ്ങളെ കമുകിൻ പൂക്കുലയിൽ ആവാഹിച്ചു ഒഴിപ്പിച്ചു. എല്ലാ മാസവും ആയില്യം നാളിൽ കല്ലേലി കാവിൽ പ്രത്യേക പൂജയും വഴിപാടും ഉണ്ട്. മുഖ്യ ഊരാളി ഭാസ്‌കരൻ പൂജകൾക്ക് നേത്വത്വം നൽകി.