valav
വളവ്

കോന്നി : കോന്നി -തണ്ണിത്തോട് റോഡിൽ ഇടയത്ത് പടി ജംഗ്ഷനിലെ വളവുകളിൽ അപകടം പതിവാകുന്നു. സ്‌കൂളിന് സമീപത്ത് രണ്ട് കൊടുംവളവുകളായതിനാൽ വാഹനങ്ങൾ തിരിഞ്ഞ് വരുമ്പോൾ കാണുവാൻ സാധിക്കാത്തതാണ് പ്രധാനമായും ഇിടെ അപകടത്തിന് കാരണം. ദിവസങ്ങൾക്ക് മുൻപാണ് നിയന്ത്റണം വിട്ട കാർ വളവിൽ മറിഞ്ഞത്. ഇതിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വളവിൽ കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ടിപ്പറുകളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. ബൈക്ക് യാത്രികരുടെ എണ്ണത്തിലും കുറവില്ല.ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.റോഡിന് സമീപത്തെ ഓടയിലേക്ക് വാഹനങ്ങളുടെ ടയറുകൾ താഴ്ന്ന സംഭവങ്ങളും കുറവല്ല. ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ നവീകരിച്ച റോഡിൽ വാഹനത്തിരക്കും ഏറെയാണ്. മാത്രമല്ല കൊടുംവളവ് അപകടഭീഷണിയാണെന്ന് കാണിച്ചുള്ള സൂചന ബോർഡുകളും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടില്ല.റോഡിലെ പ്രധാന ഭാഗങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.