കോഴഞ്ചേരി : ആദ്ധ്യാത്മികതയേയും ആചാരങ്ങളെയും അവഹേളിക്കുന്ന സമൂഹമാണ് ഇപ്പോഴുള്ളതെന്ന് വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഢധ്വജാനന്ദ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആറന്മുളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല അദ്ധ്യക്ഷയായിരുന്നു. ഹിന്ദു ജാഗരണ മഞ്ച് ദക്ഷിണ ഭാരത് കാര്യദർശി ജഗദീഷ് കാരന്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഭാർഗവറാം വിളക്ക് തെളിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു, സംസ്ഥാന സെക്രട്ടറി എം.വി.മധുസൂദനൻ എന്നിവർ സംസാരിച്ചു.
കെ.പി ശശികല പ്രസിഡന്റ് ,
ഭാർഗവ റാം സെക്രട്ടറി
പുതിയ ഭാരവാഹികളായി കെ.പി. ശശികല ( പ്രസിഡന്റ്), ബ്രഹ്മചാരി ഭാർഗവ റാം (ജനറൽ സെക്രട്ടറി), കെ.വി.ശിവൻ (വർക്കിംഗ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ: എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, എം.പി. അപ്പു, പി.ആർ. ശിവരാജൻ, പി.എസ്. പ്രസാദ്, അഡ്വ. പി. പദ്മനാഭൻ, അഡ്വ. കെ. ഹരിദാസ്, കെ. സുന്ദരൻ, അഡ്വ. ആർ.എൻ.ബിനീഷ് ബാബു, നിഷ സോമൻ, വി.എൻ. അനിൽകുമാർ, എസ്. സുധീർ, അക്കീരമൺ കാളിദാസ ഭട്ടതിരി (വൈസ് പ്രസിഡന്റുമാർ), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാർ ( സഹ സംഘടനാ സെക്രട്ടറി), ഇ.എസ്. ബിജു, ആർ.വി. ബാബു (ജനറൽ സെക്രട്ടറിമാർ), കിളിമാനൂർ സുരേഷ്, കെ. പ്രഭാകരൻ , തെക്കടം സുദർശനൻ, പുത്തൂർ തുളസി (സെക്രട്ടറിമാർ), കെ. അരവിന്ദാക്ഷൻ (ട്രഷറർ), പി. ജ്യോതീന്ദ്ര കുമാർ (ജോ. ട്രഷറർ) .