prakash-p-thoams
അഡ്വ. പ്രകാശ് പി. തോമസ്

തിരുവല്ല: തിരുവല്ല നഗരത്തിലെ ഫുട്പാത്ത് നിർമാണത്തിനാവശ്യമായ നടപടി സ്വീകരിക്കാത്ത പൊതുമരാമത്തിന്റെ പ്രവർത്തികൾ സംശയകരമാണെന്ന് തിരുവല്ല വിജിലൻസ് കൗൺസിൽ വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജെയിംസ് ടി.അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് കുരുവിള വാർഷിക റിപ്പോർട്ടും ട്രഷറർ വർഗീസ് കെ.കോശി വാർഷിക വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ഭാരവാഹികളെ വരണാധികരി അഡ്വ.തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ:അഡ്വ.പ്രകാശ് പി.തോമസ് (പ്രസിഡന്റ്), കെ.വി.സാമുവേൽ, ഷാജി തിരുവല്ല (വൈസ് പ്രസിഡന്റമാർ), തോമസ് കുരുവിള (ജനറൽ സെക്രട്ടറി), ഡി.ബാബു, സദാശിവൻ പിള്ള (ജോയിന്റ് സെക്രട്ടറി), ടി.എ.എൻ. ഭട്ടതിരിപ്പാട് (ട്രഷറർ).