അടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ 27-ാം സംസ്ഥാന സമ്മേളനം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുകയും അവകാശങ്ങൾ നേടിയെടുക്കാൻ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുകയും ചെയ്യുന്ന യൂണിയൻ മറ്റ് സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷനായിരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എ, മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള, ആർ. രഘുനാഥൻ നായർ, ജി.പത്മനാഭപിള്ള, പി.വി. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
സാഹിത്യകാരൻ അശോകൻ ചരുവിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. കവി കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരവും രചനാ മത്സരങ്ങൾക്കുള്ള അവാർഡും സാഹിത്യകാരൻ ബന്ന്യാമിൻ വിതരണം ചെയ്തു. യൂണിയൻ സ്ഥാപക പ്രസിഡന്റ് പി. ചിത്രൻ നമ്പൂതിരിപ്പാട് മുൻ സംസ്ഥാന സെക്രട്ടറി എൻ. വിജയകുമാറിന് നൽകി സ്മരണിക പ്രകാശനം ചെയ്തു. കോടിയാട്ട് രാമചന്ദ്രൻ നായർ, കെ. മോഹൻ കുമാർ, തെങ്ങമം ഗോപകുമാർ, പ്രൊഫ. പ്രഭാകര കുറുപ്പ്, രാജേന്ദ്രൻ വയല, ഏഴംകുളം മോഹൻകുമാർ. ലക്ഷ്മി മംഗലത്ത്, കെ.എം. പീറ്റർ, വി.വി. പരമേശ്വരൻ, കെ.ജി. ശ്രീധരൻ പിള്ള എന്നിവർ സംസാരിച്ചു