kulanada-pancha-1
തൊഴി​ലു​റപ്പ് പ്രവർത്ത​കരും കുടും​ബശ്രീ അംഗ​ങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം മാലി​ന്യ​ങ്ങളും കാടു​കളും നീക്കം ചെയ്യുന്നു

പന്തളം : കുള​നട പ​ഞ്ചാ​യ​ത്തിലെ മാന്തുക രണ്ടാം പുഞ്ച മാലിന്യ നിക്ഷേപ കേന്ദ്ര​മായി മാറി. എം.​സി. റോഡിന്റെ ഇരു ​സൈഡിലുമായി അഞ്ഞൂറ് മീറ്റർ ദൂര​ത്തി​ലുള്ള ഈ പുഞ്ച​യിൽ രാത്രി​കാ​ല​ങ്ങ​ളിലും മറ്റും കോഴി​ക്ക​ട​ക​ളി​ലെ​യും, അറ​വു​ശാ​ല​ക​ളി​ലെ​യും, മത്സ്യ - പച്ച​ക്കറി മാർക്ക​റ്റു​ക​ളി​ലെയും അവ​ശി​ഷ്ട​ങ്ങളും ബാർബർ ഷോപ്പിലെ മുടി, മദ്യ​കു​പ്പി​കൾ, വീടു​ക​ളി​ലെയും മറ്റും മാലി​ന്യ​ങ്ങൾ ചാക്കി​ലാക്കി തള്ളു​ന്നുണ്ട്. അഴുകി ദുർഗന്ധം വമി​ക്കു​ന്ന​തോ​ടൊപ്പം പകർച്ച​വ്യാ​ധി​കളും പടരുമോ എന്ന പേടിയിലാണ് പ്രദേശ വാസികൾ. അഴുകി ദുർഗന്ധം വമി​ക്കു​ന്നത് കാരണം യാത്ര​ക്കാരും പ്രദേ​ശ​വാ​സി​കളും ദുരി​ത​ത്തി​ലാ​യ​തോടെ ഗ്രാമ​പ​ഞ്ചാ​യത്തംഗം കെ.ആർ. ജയ​ച​ന്ദ്രൻ, ജൂനി​യർ ഹെൽത്ത് ഇൻസ്‌പെ​ക്ടർ ഷാബി​ന, വാർഡ് വിക​സന സമിതി കൺവീ​നർ ശ്രീനി​വാ​സൻ എന്നി​വ​രുടെ നേതൃ​ത്വ​ത്തിൽ തൊഴി​ലു​റപ്പ് പ്രവർത്ത​കരും കുടും​ബശ്രീ അംഗ​ങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം മാലി​ന്യ​ങ്ങളും കാടു​കളും നീക്കം ചെയ്തു. ഒന്നാം പുഞ്ച​യിലെ കുപ്പ​ണ്ണൂർ ഭാഗത്ത് ഇതേ​പോലെ മാലിന്യം നിക്ഷേ​പി​ച്ച സ്ഥലം നാട്ടു​കാരും സന്ന​ദ്ധ​സംഘടകളും ചേർന്ന് പാർക്കിംഗും വിശ്ര​മ​ കേ​ന്ദ്രവും സ​ജ്ജ​മാ​ക്കി​യ​തോടെ ഇവിടെ ഇപ്പോൾ മാലിന്യ നിക്ഷേപമില്ല.‌