madathumpadi-palam
മഠത്തുംപടി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ

നാരങ്ങാനം: മണ്ണാറക്കുളത്തി​ കോഴഞ്ചേരി റോഡിലെ മഠത്തുംപടി ജംഗ്ഷനു സമീപമുള്ള പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. പാലം നിർമ്മാണം നീണ്ടുപോയത് വലിയ പ്രതിഷേധത്തിനിട നൽകിയിരുന്നു. കേരളകൗമുദിയിൽ വാർത്തയും വന്നിരുന്നു. നാലു മാസത്തിലേറെയായി ഈ വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിട്ട്.