തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര 594-ാം ഗുരുവാണീശ്വരം ശാഖയിലെ ഗുരുകുല വിദ്യാപീഠം വാർഷികം തിരുവല്ല യൂണിയൻ കൺവീനർ അനിൽ.എസ്.ഉഴത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് സുധീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗുരുകുല വിദ്യാപീഠം പ്രസിഡന്റ് സിനി ബൈജു സ്വാഗതവും ശാഖാ സെക്രട്ടറി സുബി.വി.എസ് ക്യതജ്ഞതയും ആശംസിച്ചു. ഗുരുകുല വിദ്യാപീഠം സെക്രട്ടറി സജിത മനോജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ആർ.എൽ.വി ശ്യാം ക്ലാസുകൾ നയിച്ചു. ശാഖാ വനിത സംഘം പ്രസിഡന്റ് സുശീല ശിവദാസൻ, വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, സെക്രട്ടറി അനിത രാജൻ, ശാഖ കമ്മിറ്റി അംഗങ്ങളായ സന്തോഷ് മാടമ്പിശേരിൽ, സുരേഷ് ചതുരവേലിൽ, പ്രകാശ് കുണ്ടേച്ചിറ, ഗോപിദാസ് തോപ്പിൽ, ചക്രപാണി തൈപ്പറമ്പിൽ, മീനു രാജേഷ്, സുജ വിജയൻ ,ജിത്തു ബൈജുസദനം, ശിവദാസൻ തോപ്പിൽ എന്നിവർ പങ്കെടുത്തു.