പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വേനൽക്കൂട്ടം 2019 എന്ന പേരിൽ കുട്ടികളുടെ അവധിക്കാല കൂട്ടായ്മ നടത്തി. കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻപിള്ള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പന്തളം നഗരസഭാ ചെയർപേഴ്സൺ ടി.കെ. സതി, വൈസ് ചെയർമാൻ ആർ.ജയൻ, കൗൺസിലർമാരായ ശ്രീലത,സീന, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി.പ്രദീപ്, മുൻ ലൈബ്രറി സെക്രട്ടറി കെ.കെ.ദാമോദരൻ, സംഘാടക സമിതി വൈസ് ചെയർമാൻ ജോയി ചെറിയാൻ, ഗ്രന്ഥശാലാ കമ്മിറ്റിയംഗം എൻ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.