അടൂർ: പൗരന്റെ ശരാശരി ആയുസ്സ് 76 ആയിരിക്കെ പെൻഷൻ പ്രായം പെൻഷൻ പ്രായം 56 മതിയോ എന്ന് യുവജന സംഘടനാ നേതാക്കൾ ചിന്തിച്ച് തീരുമാനമുണ്ടാക്കാൻ തയ്യാറാകണമെന്ന് മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു.കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ട്രേഡ് യൂണിയൻ - സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികളും ജീവനക്കാരും വർഷങ്ങളായി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും ഇതിനെതിരായ ചെറുത്ത്നിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറാർ ജി. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ, എം. രാമകൃഷ്ണൻ, ജി.സതീഷ് കുമാർ, പ്രേംകുമാർ, കെ.ജെ.ഹരികുമാർ, ജി.സുരേഷ് കുമാർ, കെ.സി. ഹരി കൃഷ്ണൻ, സി.ടി. ഉലഹന്നാൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന വനിത സമ്മേളനം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആലീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭ അദ്ധ്യക്ഷ ഷൈനി ബോബി, മഹിളസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇന്ദിര രവീന്ദ്രൻ, കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി അധ്യാപിക ഗ്ലെൻ പ്രിയ ജോൺ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി. തുളസിഭായ് സ്വാഗതവും വനിതവേദി പത്തനംതിട്ട ജില്ല കൺവീനർ എം. സുലൈഖ ബീവി നന്ദിയും പറഞ്ഞു.