image
കോഴഞ്ചേരി വള്ളപ്പുരയ്ക്ക് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

പത്തനംതിട്ട : കോഴഞ്ചേരി വള്ളപ്പുരയ്ക്ക് സമീപത്തെ തോട്ടിൽ ചാക്കിൽ കെട്ടി മാലിന്യങ്ങൾ വൻതോതിൽ തള്ളുന്നു. മൃഗങ്ങളുടേയും മത്സ്യങ്ങളുടേയും അടക്കമുളള മാലിന്യങ്ങളാണ് തളളുന്നത്.

പണി ആരംഭിച്ച കോഴഞ്ചേരി പുതിയ പാലത്തിന് സമീപമാണ് ഈ അനധികൃത മാലിന്യ നിക്ഷേപം.

തോട്ടിലേക്ക് നിറയെ മാലിന്യം വലിച്ചെറിഞ്ഞിരിക്കുകയാണിവിടെ. പാലം പണിയ്ക്ക് വന്ന തൊഴിലാളികളും ഉദ്യോഗസ്ഥരും ഇതിന് സമീപമാണ് ഇരിക്കുന്നത്. ചന്തയുടെ ഒരു ഭാഗം കൂടിയാണിത്. പമ്പയാറ്റിലേക്കാണ് ഈ മാലിന്യവും എത്തുന്നത്. ഇവിടെ നിന്നാണ് കോഴഞ്ചേരി ഭാഗത്തെ ഭൂരിഭാഗം വീടുകളിലും കുടിവെള്ളമെത്തുന്നത്. പമ്പയാറിന് സമീപത്തെ കടകളിൽ നിന്നും നിരവധി മാലിന്യങ്ങൾ ഒഴുക്കുന്നതും ആറ്റിലേക്ക് തന്നെയാണ്. ഇതിനെതിരെ നിരവധി പരിസ്ഥിതി പ്രവർത്തകർ രംഗത്ത് വന്നെങ്കിലും ഇതുവരെ ഒരു നടപടിയും അധികാരികൾ കൈക്കൊണ്ടിട്ടില്ല.