പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാം സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 17ന് രാവിലെ 10ന് പരിസ്ഥിതി ശാസ്ത്രകാരൻ ഡോ. രാമചന്ദ്രഗുഹ ഉദ്ഘാടനം ചെയ്യും. വികസനം ജനാധിപത്യം പരിസ്ഥിതി ,ഇന്ത്യൻ അനുഭവങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വീണാജോർജ്, രാജു ഏബ്രഹാം, മാത്യു ടി. തോമസ്, അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. 11.45 മുതൽ പ്രതിനിധി സമ്മേളനം . ഡോ. എം .പി പരമേശ്വരൻ,ഡോ. ബി. ഇക്ബാൽ എന്നിവരെ അനുമോദിക്കും. 18ന് രാവിലെ 9 മുതൽ സംഘടനാ വിഷയങ്ങളിലുള്ള ചർച്ച തുടരും. 19ന് രാവിലെ 9ന് പ്രക്ഷുബ്ദ്ധമായ പ്രപഞ്ചം എന്ന വിഷയത്തിൽ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. ഷാജി ക്ലാസെടുക്കും. 10ന് പി.ടി.ബി സ്മാരക പ്രഭാഷണം. സി .പി നാരായണൻ അദ്ധ്യക്ഷത വഹിക്കും. മാർക്‌സ് ഗാന്ധി സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. . വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ. ടി .കെ. ജി നായർ, ജനറൽ കൺവീനർ വി. എൻ. അനിൽ, ജില്ലാ പ്രസിഡന്റ് ഡോ. കെ. പി കൃഷ്ണൻകുട്ടി, എൻ. കെ. ശശിധരൻപിള്ള, ജി. സ്റ്റാലിൻ എന്നിവർ പങ്കെടുത്തു.