ഭാഗവത സത്ര വേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹവും, കൊടിമരവും ,ഗ്രന്ഥവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രകൾ ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. പന്തളം കൊട്ടാരം പ്രതിനിധി രാജരാജ വർമ്മ ഉദ്ഘാടനം ചെയ്തു. കെ ആർ പ്രതാപചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിച്ചു .സുധീഷ് കെ വാര്യർ, ആർ ജയകുമാർ ,പ്രസന്നകുമാർ, എസ് എൻ ഹരികൃഷ്ണൻ, വിശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.