ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയനിൽപ്പെട്ട 646ാം ഇലഞ്ഞിമേൽ ശാഖയിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണ ത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി ചെയർമാൻ ബി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ കൺവീനർ എ.എസ്.ബൈജു ക്ഷേത്രം ശില്പി ഗോപാലകൃഷ്ണൻ പുളളിക്കണക്ക്, വിഗ്രഹശില്പി രാജു തൃക്കാക്കര, ശാഖാ മുൻകാല ഭാരവാഹികൾ എന്നിവരെ ആദരിച്ചു. കെ.ആർ.രാജപ്പൻ, അഡ്വ.എൻ.ആനന്ദൻ, വി.കെ.വാസുദേവപ്പണിക്കർ, പി.എൻ.വേണുഗോപാൽ, കെ.എൻ.ഭദ്രൻ, വികാരി സെന്റ് ജോൺസ് കത്തോലിക്കാപ്പള്ളി, ഇലഞ്ഞിമേൽ റവ.ഫാ.ഗീവർഗീസ് വൈദ്യൻ, കെ.പി.എം.എസ്. ചെറിയനാട് യൂണിയൻ സെക്രട്ടറി പി.കെ.രാജീവ്, എൻ.എസ്.എസ്.കരയോഗം സെക്രട്ടറി രവി നന്ദാശേരിൽ, വിശ്വകർമ്മ സർവീസ് സൊസൈറ്റി സെക്രട്ടറി എസ്.ശിവദാസനാചാരി, തണ്ടാൻ മഹാസഭ സെക്രട്ടറി ഡി.വിശ്വംഭരൻ, പെരിങ്ങിലിപ്പുറം ശാഖാ സെക്രട്ടറി എം.ഷാജി, തോനയ്ക്കാട് ശാഖാ സെക്രട്ടറി പി.ടി അജയകുമാർ, കുറിച്ചിപ്പുഴ ശാഖാ പ്രസിഡന്റ് വിക്രമൻ മലയിൽ, ഗ്രാമം ശാഖാ സെക്രട്ടറി ജി. സുകുമാരൻ, വനിതാസംഘം പ്രസിഡന്റ് ലാലി സുരേഷ്, എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്വാഗതം ശാഖാ പ്രസിഡന്റ് പി.എസ്. ചന്ദ്രദാസും ശാഖാ സെക്രട്ടറി സി.ബി.പ്രസന്നൻ കൃതജ്ഞതയും പറഞ്ഞു.