1
അന്താരാഷ്ട്ര മ്യൂസിയം ദാാിിിിിിിനാഘോഷത്തോടനുബന്ധിച്ച് ശിലാമ്യൂസിയം നടത്തിയ ചിത്രരചനാമത്സരം കേരളാ പൊലീസിലെ ഏക രേഖാ ചിത്രകാരൻ രാജേഷ് മണിമല ഉദ്ഘാടനംചെയ്യുന്നു.

കടമ്പനാട് : അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് തുവയൂർ വേൾഡ് റെക്കാഡ് ശിലാമ്യൂസിയം നടത്തിയ ഡ്രോയിംഗ് മത്സരവും വാട്ടർകളറിംഗ് മത്സരവും കേരളാ പൊലീസിലെ ഏക രേഖ ചിത്രകാരൻ രാജേഷ് മണിമല ചിത്രം വരച്ച് ഉദ്ഘാടനംചെയ്തു. അനുമോദന സമ്മേളനത്തിൽ സമ്മാനവിതരണം നടത്തി. ശിലാസന്തോഷ് ,ആർട്ടിസ്റ്റ് ബാബു എന്നിവർ നേതൃത്വം നൽകി.