cleaning

തിരുവല്ല: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ റവന്യു ടവർ പരിസരം ശുചിയാക്കി. ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, ജനു മാത്യു, ആർ.മനു, പ്രകാശ് ബാബു, സി.എൻ.രാജേഷ്, കെ.കെ. കൊച്ചുമോൻ, മത്തായി എന്നിവർ നേതൃത്വം നൽകി.