yogam-

തിരുവല്ല: ബാലസംഘം തിരുവല്ല ഏരിയ കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ ഷിനിൽ ഏബ്രഹം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം തങ്കമണി നാണപ്പൻ, ജില്ലാ കോ ഒാർഡിനേറ്റർ ജയകൃഷ്ണൻ, ഏരിയ കോ ഒാർഡിനേറ്റർ അജിത് തിരുമൂല, ഏരിയ സെക്രട്ടറി കണ്ണൻ, ഏരിയ പ്രസിഡന്റ് അഭിക, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ.മനു, അഡ്വ.വി.ആർ.സുധീഷ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.