camp
റെഡ്ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാംപ് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും വെൺപാല കെ.പി.വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് സെക്രട്ടറി എം.പി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സി.കുരുവിള, കെ.കെ.കൃഷ്‌ണകുട്ടി, എം.സലിം, തെങ്ങേലി രാജു, പി.വസന്തകുമാരി, ബെറ്റി ജോൺസൺ, വി.പി.രാമചന്ദ്രൻ, കെ.ജെ.അബ്ദുൽ ഖാദർ, കെ.വിജയകുമാർ, രാഖി രാമചന്ദ്രൻ, ഡോ.പി.എൻ. ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കെ.പി.ജേക്കബ്, പി.ആർ.മഹേഷ്‌കുമാർ, രാമവർമ്മ രാജ, ടി.എൻ.ഓമനക്കുട്ടൻ എന്നിവരെ ആദരിച്ചു. 203 രോഗികൾ ക്യാംപിൽ പങ്കെടുത്തു.