batminton
പന്തളം ബാഡ്മിന്റൺ ക്ലബ്ബ് ഉദ്ഘാടനവും സ്‌പോർട്സ് കോംപ്ലക്സ് സമർപ്പണവും ചിറ്റയം ഗോപകുമാർ എംഎൽഎ നിർവ്വഹിക്കുന്നു

പന്തളം: പന്തളം ബാഡ്മിന്റൺ ക്ലബ് ഉദ്ഘാടനവും സ്‌പോർട്സ് കോംപ്ലക്സ് സമർപ്പണവും ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. പ്രളയ ദുരിതാശ്വാസനിധിയും അദ്ദേഹം വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ജെ. റോയ് അദ്ധ്യക്ഷനായിരുന്നു. നഗരസഭാദ്ധ്യക്ഷ ടി.കെ. സതി, ഉപാദ്ധ്യക്ഷൻ ആർ. ജയൻ, അർജ്ജുന അവാർഡ് ജേതാവ് ജോർജ്ജ് തോമസ്, ജന. കൺവീനർ ആർ. ജയപ്രസാദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ, സെക്രട്ടറി ജേക്കബ് ജോർജ്ജ്, ജോ. സെക്രട്ടറി ശൈലേഷ്, ട്രഷറർ എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു. സുജിത് മൂലയിൽ സംഗീതനിശ അവതരിപ്പിച്ചു.