sabarimala

പത്തനം​തിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതിയെയും മകളെയും നിലയ്ക്കലിൽ തടഞ്ഞു. തമിഴ്നാട് സ്വദേശിയായ ശ്രീനിവാസനും ഭാര്യയും മകളുമാണ് ദർശനത്തിനെത്തിയത്. എന്നാൽ ശ്രീനിവാസന് മാത്രമെ ശബരിമലയിലെക്ക് പോകാൻ പൊലീസ് അനുവാദം നൽകിയുള്ളു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ഇവർ എത്തിയത്. ഇടവ മാസ പൂജകൾ പൂർത്തിയാക്കി ഞായറാഴ്ച്ച രാത്രി പത്തിന് ശബരിമല നട അടച്ചു. പ്രതിഷ്ഠാ ദിനത്തിനയി ജൂൺ 11​ന് വൈകിട്ട് നട തുറക്കും. ജൂൺ 12​നാണ് ശബരിമല പ്രതിഷ്ഠാ ദിനം.