പന്തളം: പൊങ്ങലടി 389ാം എസ്.എൻ.ഡി.പി ശാഖ പുതുതായി പണി കഴിപ്പിച്ച ഗുരുക്ഷേത്രം നാടിനു സമർപ്പിച്ചു. പന്തളം എസ്. എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗുരുക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.എ. വി. ആനന്ദരാജും ശാഖാ മന്ദിര സമർപ്പണം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും നിർവഹിച്ചു. സമ്മേളനത്തിൽ പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനിൽ, രഘു പെരുംപുളിക്കൽ, എ.കെ. സരേഷ്, സരേഷ് മുടിയൂർക്കോണം, രമണി സുദർശൻ, ഗീതാറാവു, വിജയമ്മ, രജനി എസ്. കുമാർ, രമണൻ, ദിവാകരൻ എന്നിവർ സംസാരിച്ചു.