തിരുവല്ല: എസ്.എൻ.ഡി.പി യോഗം വള്ളംകുളം 98ാം ശാഖയിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരും യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റുരും ചേർന്ന് ഉദ്ഘാടനം ചെയ്തു.. ശാഖാ ചെയർമാൻ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു . ബാലസംഘം രക്ഷാധികാരി വിജയൻ എ കെ ,വനിതാസംഘം പ്രസിഡന്റ് അനിത ഉദയൻ ,സെക്രട്ടറി കവിതാ രാജീവ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനീഷ് സരസൻ എന്നിവർ പ്രസംഗിച്ചു..
.ശാഖാ കൺവീനർ ഷൈമോൾ കെ എസ് സ്വാഗതം പറഞ്ഞു..