geogy-eapen
ജോജി ഈപ്പൻ

മല്ലപ്പള്ളി: മുരണിയിൽ ഞായറാഴ്ച വൈകുന്നേരം യുവാവ് ആത്മഹത്യചെയ്ത സംഭവം വിവാദമാകുന്നു. മല്ലപ്പളളി ഗ്രാമപഞ്ചായത്ത് ആറാംവാർഡ് മുരണി കാട്ടാമല മഠത്തുംമുറിയിൽ വീട്ടിൽ ജോസിന്റെ മകൻ ജോജി ഈപ്പൻ (29) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവമോർച്ച പ്രവർത്തകനായ ജോജിയെ ഇടതുപക്ഷ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അത്മഹത്യചെയ്യുകയായിരുന്നുവെന്ന് ഒരുവിഭാഗം ആരോപിച്ചു. ജോജിയും സഹോദരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത് മുതൽ വീട്ടുകാർ ഭീഷണി നേരിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാത്രി മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ പൊലീസ് നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ് പാടിമൺ തേവലപുറത്ത് സിസിലി. സഹോദരങ്ങൾ ജിബിൻ, ലിജോ സംസ്ക്കാരം ഇന്ന് 11ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവൃ‌ർ മലങ്കര കാത്തോലിക്കാ ദേവാലയത്തിൽ.