തിരുവല്ല: എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് 17 -ാംമത് വാർഷികം നടത്തി. ശാഖാ സെക്രട്ടറി കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി.ആർ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശിനി ഗണേശൻ ഗുരുധർമ്മ പ്രഭാഷണം നടത്തി. എം.കെ. ശ്രീധരൻ, കെ.കെ. രാജേന്ദ്രൻ, സുമേഷ്, കമലാക്ഷി വാസു, സൂര്യകിരൺ, വിജയമ്മ മോഹനൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.