തിരുവല്ല: കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കാടുവെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.രഘുമാകുമാർ, അഡ്വ.ബിനു വി.ഈപ്പൻ, സോമൻ താമരച്ചാലിൽ, ശ്രീജിത് മുത്തൂർ, സജി എം.മാത്യു, പി.തോമസ് വർഗീസ്, കെ.ജെ.മാത്യു, യു.ശിവദാസ്, എ.പ്രദീപ്കുമാർ, സോമൻ കല്ലേലി, ടി.പി.ഹരി, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.