പത്തനംതിട്ട: ആറൻമുളയിലെ എം.എൽ.എയായ വീണാജോർജ് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മാതൃകയായി ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്. ഫലം വന്നപ്പോൾ സ്വന്തം നിയമസഭാ മണ്ഡലത്തിൽ വീണാ ജോർജ് രണ്ടാം സ്ഥാനത്തായി. യു.ഡി.എഫ് 6593 വോട്ടുകളുടെ ലീഡ് നേടി. ബി.ജെ.പിയും വോട്ടു നില ഉയർത്തുകയും ചെയ്തു. വീണാജോർജിന് 2016നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പന്ത്രണ്ടായിരം വോട്ടുകൾ നഷ്ടമായി. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണാജോർജ് വിജയിച്ചിരുന്നത്. ആറൻമുളയിൽ ബി.ജെ.പി പതിമൂവായിരത്തോളം വോട്ടുകളടെ വർദ്ധനയുണ്ടാക്കി.
ആറൻമുള 2019 ലോകസഭ
ആന്റോആന്റണി : 59277
വീണാജോർജ് : 52684
കെ.സുരേന്ദ്രൻ : 50497
ആന്റോ ആന്റണിയുടെ ലീഡ് : 6593
....
ആറൻമുള 2016 നിയമസഭ
വീണാജോർജ് : 64523
കെ.ശിവദാസൻ നായർ : 56877
എം.ടി.രമേശ് : 37906
വീണാജോർജിന്റെ ഭൂരിപക്ഷം : 7646