പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിൽ ആന്റോ ആന്റണി മൂന്നാം സ്ഥാനത്തായി. 2016 നിയമസഭയിലെ ലീഡ് എൽ.ഡി.എഫ് നിലനിറുത്തിയെങ്കിലും കാൽ ലക്ഷത്തോളം വോട്ടുകൾ ഇക്കുറി നഷ്ടമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്ന് താഴേക്കു പോവുകയും ചെയ്തു. അതേസമയം, ബി.ജെ.പി ഇത്തവണ വോട്ടുനില ഇരട്ടിയാക്കി അരലക്ഷം കടന്നു. ശബരിമലയുമായി ബന്ധമുളള പന്തളം ഉൾപ്പെടുന്ന അടൂർ നിയോജക മണ്ഡലത്തിൽ ലീഡ് നിലനിറുത്തിയത് എൽ.ഡി.എഫിന് ആശ്വാസമാണ്. ശബരിമല വിഷയത്തിൽ നാമജപം ഉൾപ്പെടെ സർക്കാരിനെതിരെ വൻ പ്രക്ഷോഭം നടന്ന സ്ഥലമാണ് പന്തളം.

അടൂരിലെ വോട്ട് നില

വീണാജോർജ് : 53216

കെ.സുരേന്ദ്രൻ : 51260

ആന്റോ ആന്റണി : 49280

വീണാജോർജിന്റെ ലീഡ് :1956

...

2016 നിയമസഭ

ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്) : 76034

കെ.കെ.ഷാജു (യു.ഡി.എഫ്) : 50574

പി.സുധീർ (ബി.ജെ.പി) : 25940

ചിറ്റയം ഗോപകുമാറിന്റെ ലീഡ്: 25862