പത്തനംതിട്ട: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ അടൂർ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടതോടെ കോന്നി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിതുറന്നു. എം.പിയായതോടെ കോന്നിയുടെ എം.എൽ.എ സ്ഥാനം അടൂർ പ്രകാശിന് രാജിവയ്ക്കേണ്ടിവരും. ആറ് മാസത്തിനുളളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആരവം അടങ്ങുന്നതോടെ കോന്നി ഉപതിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരും.

കോന്നി നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായി അഞ്ചാം തവണയാണ് അടൂർ പ്രകാശ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോന്നി നിയമസഭാമണ്ഡലത്തിൽ യു.ഡി.എഫിന് തന്നെയാണ് ലീഡ്. വരും ദിവസങ്ങളിൽ കോന്നി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും സാദ്ധ്യതയും വിലയിരുത്തിയുളള ചർച്ചകൾ കൊഴുക്കും.