perumpetty
പൊന്തൻപുഴ സമരസമിതിയുടെ സമരപന്തൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിക്കുന്നു.

മല്ലപ്പള്ളി: പൊന്തൻപുഴ സമരസമിതിയുടെ പെരുമ്പെട്ടിയിലെ സമരപന്തലിന് തീവെച്ച കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഒരുവർഷത്തിലധികമായി നിരന്തര സമരത്തിന് വേദിയായിരുന്ന പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് സമീപം ടൗണിലുണ്ടായിരുന്ന പന്തലിന് 24ന് പുലർച്ചെയാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ വിദഗ്ദ്ധ വി.ലീനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എസ്.ഐ കവിരാജ്, എസ്.ഐ മാരായ സുരേഷ് കുമാർ, സാംസൺ, മനു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.