balasanghom
ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന വിജയോത്സവം-2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനുഭായ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. മികവ് പുലർത്തിയ വിദ്യാ‌‌‌‌ർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് ലക്ഷ്മി രാമചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശമുവേൽ, ബാലസംഘം ജില്ലാ സെക്രട്ടറി ജെയ്സൺ ജോസഫ്, ജില്ലാ കോ ഒാർഡിനേറ്റർ കെ.ജയകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോയേഷ് പോത്തൻ, ഏരിയാ കൺവീനർ കെ.പി.രാധാകൃഷൻ, സി.കെ. മോഹനൻനായർ, ഷാൻ രമേശ് ഗോപൻ, ഡേവിഡ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അജി വറുഗീസ് ബത്തേരി ക്ലാസെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെഡലുകൾ സമ്മാനിച്ചു.