youth
എസ് എൻ.ഡി.പി യൂത്ത് മൂവ്മെന്റ് അടൂർ യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ളാസ് എസ്. എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. യൂത്ത് മൂവ്‌മെന്റ് താലൂക്ക് പ്രസിഡന്റ് അനിൽ നെടുംമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിൽ നിന്ന് നൂറിലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം ഒരോ വ്യക്തിയുടെയും അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ സഹിന്ദ് രാജ് നൽകി. സുജിത്ത് മണ്ണടി സ്വാഗതം പറഞ്ഞു.