പത്തനംതിട്ട: എസ്. എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയന്റെ ദാർശനിക പഠനക്ലാസ് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം കൗൺസിലർ ടി. പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ഇൻസ്പെക്ടിംഗ് ഓഫീസർ സി. എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. എസ്. സുരേശൻ, പി. കെ പ്രസന്നകുമാർ, എസ്. സജിനാഥ്, ജി. സോമനാഥൻ, പി. സലിംകുമാർ, മൈക്രോഫിനാൻസ് കോഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. നിർമ്മല മോഹൻ ക്ലാസ് നയിച്ചു.