അടൂർ : ചരമവാർഷിക ചടങ്ങ് ഒഴിവാക്കി ആ തുക സി.പി.എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റി നിർദ്ധനകുടുംബത്തിന് നിർമ്മിച്ചുനൽകുന്ന സംഭാവന ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന എൻ.ദാമോദരന്റെ സ്മരണയ്ക്കായി മകൻ അഡ്വ.ഡി. ഉദയനും പാർട്ടിമെമ്പറായിരുന്ന എസ്.കെ.പ്രതാപന്റെ ഒാർമ്മയ്ക്കായി ഭാര്യ സരസമ്മ പ്രതാപനുമാണ് 25,000 രൂപ വീതം സംഭാവനയായി നൽകിയത്. തെങ്ങമം പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് സി. പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ വീട് നിർമ്മാണത്തിനുള്ള സംഭാവന സ്വീകരിച്ചു. പി.ബി.ഹർഷകുമാർ, അഡ്വ.എസ്. മനോജ്, സി.രാധാകൃഷ്ണൻ, ജി.കൃഷ്ണകുമാർ, എ.ടി. രാധാകൃഷ്ണൻ, എൻ.പി രവീന്ദ്രകുറുപ്പ്, സി.രാജേന്ദ്രൻ, ആർ.ആദിച്ചൻ, രോഹിണി ഗോപിനാഥ്, എസ്. പ്രസന്നകുമാർ, പി.വി.തോമസ് എന്നിവർ പ്രസംഗിച്ചു.അഡ്വ. ഡി. ഉദയൻ സ്വാഗതവുംസാറാമ്മ ഗോപാലൻ നന്ദിയും പറഞ്ഞു.