തിരുവല്ല: കുറ്റപ്പുഴ ജെ.പി. നഗർ സ്റ്റേജ് വൺ പാണ്ടൻ പടവിൽ മേടയിൽ പരേതനായ കെ.സി. ഉമ്മന്റെ ഭാര്യ ഗ്രേസി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പളളി സെമിത്തേരിയിൽ. നെടുമ്പാശ്ശേരി വയലിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഗീത (റിട്ട. മാനേജർ എസ്.ബി.ടി.), വർഗീസ് ഉമ്മൻ (റിട്ട. മാനേജർ, മുത്തൂറ്റ് ബാങ്ക്). മരുമക്കൾ : തിരുവല്ല കാട്ടിൽ ജോൺ ഫിലിപ്പ് (ഓറിയോൺ ട്രാവൽസ്), സോഫിയ (ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്).