koduman-2
അപകട ഭീഷണയായി റോഡിൽ ഗർത്തങ്ങൾ

കൊടുമൺ: ദിനംപ്രതി നിരവധി വാഹനങ്ങളും പൊതുജനങ്ങളും കടന്ന് പോകുന്ന കൊടുമൺ ചിരണിക്കൽ റോഡിൽ കോടിയാട്ട്കാവ് ജംഗ്ഷനു സമീപം അപകട ഭീഷണയായി റോഡിൽ ഗർത്തങ്ങൾ. വാട്ടർ അതോറിറ്റി രണ്ട് മാസങ്ങൾക്ക് മുൻപ് ഈ റോഡിലുടെ കടന്നുപോകുന്ന പൈപ്പുകൾ മാറ്റി സ്ഥാപിച്ചിരുന്നു.എന്നാൽ ശരിയായ രീതിയിൽ കുഴികൾ മൂടാത്തതിനാൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ കഴികൾക്ക് മീതെയുള്ള മണ്ണ് ഒലിച്ചു പോകുകയും ഇടിഞ്ഞുതാണ് വലിയ കുഴികൾ രൂപപ്പെടുകയുമായിരുന്നു. അതോടെ വലിയ വാഹനങ്ങൾ താണുപോകുന്നത് നിത്യസംഭവമായി. റോഡിൽ ചെളി നിറഞ്ഞതിനാൽ ഈ വഴിയുള്ള കാൽനടയാത്രയും ദുസഹമായിരിക്കുകയാണ്. യാത്രികരുടെ കാൽതാഴ്ന്നു പോകുന്നതും പതിവാണ്.