shijin

ഇലവുംതിട്ട: വീട്ടമ്മയെ മർദ്ദിച്ച് തയ്യൽക്കട തല്ലിതകർത്ത സംഭവം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ. ആലുംകുറ്റി കാപ്പൻ എന്നറിയപ്പെടുന്ന ചെന്നീർക്കര തഴയിൽ വടക്കേക്കര വീട്ടിൽ ഷാജിയുടെ മകൻ ഷിജിൻ (39) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. കുളനട പുന്നക്കുന്ന് - ആൽത്തറപ്പാട് കോളനിയിലെ അർച്ചന ഭവനിൽ അർച്ചനയെയാണ് ആക്രമിച്ചത്. വീട്ടിൽ കയറി മർദ്ദിച്ച യുവാവ് തൊഴിൽ സ്ഥാപനം തല്ലിതകർത്തു. സംഭവത്തിന് ശേഷം ഷിജിൻ ഒളിവിലായിരുന്നു.

പന്തളം എസ്.ഐ.ശരത്ചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്​തത്.