കുന്നന്താനം : മുണ്ടയ്ക്കമണ്ണിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ഭാർഗ്ഗവിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത മാവേലിക്കര കണ്ടിയൂർ ഷാപ്പിൽ വീട്ടിൽ ഗോപിസദനം കുടുംബാംഗമാണ്. മക്കൾ: സുശീലാമ്മ എം.ആർ. (റിട്ട. അദ്ധ്യാപിക), ആർ. കൃഷ്ണദാസ് (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), കുമാരിയമ്മ , രാജൻ എം.ആർ., (റിട്ട. അദ്ധ്യാപകൻ, വി.കെ.എൻ.എം.വിച്ച്.എസ്.എസ്. വയ്യാറ്റുപുഴ), അജി പ്രസാദ് എം.ആർ. (ജർമ്മനി). മരുമക്കൾ: കെ.എസ്. ശ്രീധരപ്പണിക്കർ (റിട്ട. അദ്ധ്യാപകൻ, എസ്.എൻ.ഡി.പി കുന്നന്താനം ശാഖാ പ്രസിഡന്റ്), രമാദേവി, രാജപ്പൻ, സിന്ധു, ദീപ (ജർമ്മിനി).