kalapanakendram
മല്ലപ്പളളിയിൽ ആരംഭിച്ച കലാപഠനകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കലാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കാട്ടാമല ടിവി സെന്റർ കേന്ദ്രമാക്കി പടയണി, ഓട്ടൻതുള്ളൽ, കേരളനടനം, നാടൻപാട്ട് എന്നീ കലകൾ സൗജന്യമായി പഠിപ്പിക്കും. സാംസ്‌ക്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ജേതാക്കളായ കലാവിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, പി.എസ്. രാജമ്മ, അംഗങ്ങളായ പ്രിൻസി കുരുവിള, റീനാ യുഗേഷ്, ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ്, പ്രമോദ് ബി, ജേക്കബ് ജോർജ്, പി.പി. ഉണ്ണിക്കൃഷ്ണൻ നായർ, വിനയസാഗർ, സാം കെ സലാം, പാർവതി വർമ്മ തുടങ്ങിയവർ പ്രസംഗിച്ചു. റെജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ 9946444839.